We Talk

വയനാട്ടിൽ മാവോയിസ്റ്റുകളും പോലീസും തമ്മില്‍ ഏറ്റുമുട്ടൽ; രണ്ട് പേര് കസ്റ്റഡിയിൽ

വയനാട്ടിൽ മാവോയിസ്റ്റുകളും പോലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതായി റിപ്പോര്‍ട്ട്. തലപ്പുഴ പേരിയ മേഖലയിലാണ് വെടിവയ്പ്പ് ഉണ്ടായത്. ഏറ്റുമുട്ടലിന് പിന്നാലെ രണ്ട് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. കോഴിക്കോട് – വയനാട് അതിർത്തി വന മേഖലയായ പേര്യ ചപ്പാരം കോളനിയിലായിരുന്നു ഏറ്റുമുട്ടലെന്നാണ് വിവരം. കബനീദളത്തിൽ ഉൾപ്പെട്ട വയനാട് സ്വദേശികളായ ചന്ദ്രു, ഉണ്ണിമായ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Leave a Reply

Your email address will not be published. Required fields are marked *