ഗവർണ്ണർക്കെതിരെ കേരളം വീണ്ടും സുപ്രീം കോടതിയിൽ
ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരളം വീണ്ടും സുപ്രീം കോടതിയിൽ.ബില്ലുകളിൽ ഒപ്പ് വയ്ക്കാത്ത നടപടിക്കെതിരെ 2022 ൽ ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളിയതിനെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.ഒരാഴ്ചക്കിടെ ഗവർണ്ണർക്കെതിരെയെത്തുന്ന രണ്ടാമത്തെ ഹർജിയാണിത്.ചീഫ് സെക്രട്ടറിയും, നിയമ സെക്രട്ടറിയുമാണ് ഹർജി സമര്‍പ്പിച്ചിരിക്കുന്നത്.
ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെയും കേന്ദ്രസർക്കാരിനെയും എതിർ കക്ഷികളാക്കി കേരളസർക്കാരും ടിപി രാമകൃഷ്ണൻ എംഎൽഎയും സുപ്രീംകോടതിയിൽ നല്‍കിയ ഹർജി നാളെ പരിഗണിക്കാനിരിക്കെയാണ് പുതിയ ഹര്‍ജി. സർവ്വകലാശാല നിയമഭേദഗഗതികൾ, സഹകരണ നിയമഭേദഗതി, പൊതുജനാരോഗ്യ നിയമ ഭേഗദതി, ലോകായുക്ത നിയമ ഭേഗതി എന്നിവ തീരുമാനം എടുക്കാതെ ഗവർണ്ണർ പിടിച്ചു വച്ചിരിക്കുകയാണെന്നാണ് ആദ്യ. ഹർജിയിൽ പറയുന്നത്