We Talk

ഉസ്താദിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്….. മുന്നറിയിപ്പായി കേസ്

കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചരണം നടത്തിയതിന് ലസിത പാലക്കൽ, ആർ ശ്രീരാജ് എന്നിവർക്കെതിരെ എറണാകുളം തൃക്കാക്കര പൊലീസ് കേസ് എടുത്തു. പി.ഡി.പി. ചെയര്‍മാന്‍ അബ്ദുനാസര്‍ മഅ്ദനിയ്ക്കെതിരെ അപകീര്‍ത്തികരമായ പരാമർശം പ്രചരിപ്പിച്ചു എന്ന് ചൂണ്ടികാട്ടി പി.ഡി.പി. ജില്ല പ്രസിഡന്റ് അഷറഫ് വാഴക്കാല നൽകിയ പരാതിയിൽ ആണ് കേസ് എടുത്തത്.

കളമശ്ശേരി സ്‌ഫോടനത്തിന് പിന്നാലെ മഅദ്‌നിയുടെ ചിത്രം പങ്കുവെച്ച് ലസിത പോസ്റ്റിട്ടിരുന്നു. കേരള പൊലീസ് ആക്ട് 120 ഒ, ഐപിസി 153 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *