സില്‍വര്‍ലൈന്‍ വരും കെട്ടാ… പണി തുടങ്ങി റെയില്‍വേ
സില്‍വര്‍ലൈന്‍ പദ്ധതിയുടെ തുടര്‍ ചര്‍ച്ചകള്‍ക്ക് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി ദക്ഷിണ റെയില്‍വേ. ഇക്കാര്യം നിര്‍ദേശിച്ച് പാലക്കാട്, തിരുവനന്തപുരം ഡിവിഷണല്‍ മാനേജര്‍മാര്‍ക്ക് ദക്ഷിണ റെയില്‍വേ അയച്ച കത്തിന്‍റെ പകര്‍പ്പ് പുറത്ത് .
കെ-റെയില്‍ കോര്‍പറേഷനുമായി യോഗം ചേരണമെന്ന് നിര്‍ദേശിച്ച് വ്യാഴാഴ്ചയാണ് ദക്ഷിണറെയില്‍വേ ചീഫ് എന്‍ജിനീയര്‍ സന്തോഷ് ശുക്ലയാണ് കത്തയച്ചത്. തിരുവനന്തപുരം പാലക്കാട് ഡിവിഷണൽ മാനേജർമാർക്കാണ് ചുമതല. യോഗത്തിന്റെ മിനിറ്റ്സ് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരുടെ അംഗീകാരത്തോടെ റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിക്കും. അതെ സമയം സിൽവർ ലൈനെ പിന്തുണച്ച് ബിജെപി നേതാവ് ഒ.രാജഗോപാൽ രംഗത്ത് എത്തി