We Talk

ലാവ്‌ലിന്‍ കേസിൽ പണമുണ്ടാക്കിയത് പിണറായി അല്ല, പാർട്ടിയാണ്; കെ സുധാകരൻ

ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുകൂല പരാമര്‍ശവുമായി കെ സുധാകരന്‍. പണമുണ്ടാക്കിയത് പാര്‍ട്ടിയാണ്, പിണറായി വിജയനല്ലെന്നാണ് പ്രസ്താവന. ‘കേരളത്തില്‍ ഇതുപോലൊരു മുഖ്യമന്ത്രിയെ എന്നെങ്കിലും കണ്ടിട്ടുണ്ടോ? എന്റെ നാട്ടുകാരനാണ്. കോളജ്‌മേറ്റാണ്, പക്ഷേ അന്നൊന്നും അദ്ദേഹം ഇത്രമോശമായിരുന്നില്ല. ലാവ്‌ലിന്‍ കേസിലുള്ള പണമൊക്കെ പാര്‍ട്ടിക്കാണ് പിണറായി കൊടുത്തത്’. കെ സുധാകരന്‍ പറഞ്ഞു.അനുകൂലമായ രാഷ്ട്രീയ സാഹചര്യം നിലവില്‍ കോണ്‍ഗ്രസിനുണ്ട്. ഈ അവസരം മുതലെടുത്തില്ലെങ്കില്‍ പരിതപിക്കേണ്ടിവരുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് കൂടി കെ സുധാകരന്‍ കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *