സെക്രട്ടേറിയറ്റിലെ ബോംബ് ഭീഷണി വ്യാജം; ഒരാള്‍ കസ്റ്റഡിയില്‍
സെക്രട്ടേറിയറ്റിലെ ബോംബ് ഭീഷണി വ്യാജമെന്ന് പൊലീസ്. പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. ഭീഷണി മുഴക്കിയ പൊഴിയൂര്‍ സ്വദേശിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മാനസിക വെല്ലുവിളി നേരിടുന്ന ആളെന്ന് സംശയം. രാവിലെ 11.30നാണ് സംസ്ഥാന പൊലീസ് ആസ്ഥാനത്ത് ഭീഷണി സന്ദേശം ലഭിച്ചത്. 112 നമ്പരിലൂടെയാണ് ഭീഷണി. ബോംബ് ഭീഷണിയെത്തുടർന്ന് സെക്രട്ടേറിയറ്റ് പരിസരത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു.