We Talk

കോഴിക്കോട്ടെ സാധാരണ മനുഷ്യരുടെ ജീവിതം ഗാസയിലെ പോലെയാക്കരുത്;വോട്ടിന് വേണ്ടി തെണ്ടുന്ന ഒരു കള്ളൻമാർക്കും വിട്ടുകൊടുക്കരുത് നമ്മുടെ നാടിനെ-ഹരീഷ് പേരടി

ഇസ്രായേൽ ഹമാസ് പോരാട്ടത്തിന്റെ മറവിൽ പലസ്തീൻ ഐക്യദാർഢ്യം എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടിയെ വിമർശിച്ച് ഹരീഷ് പേരടി. കോഴിക്കോട് മാത്രം പരിപാടി സംഘടിപ്പിക്കുന്നതിനെതിരെയാണ് വിമർശനം. കോഴികാഴിക്കോട്ടെ സാധാരണ മനുഷ്യരുടെ ജീവിതം ഗാസയിലെ പോലെയാക്കി നശിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ഹരീഷ് പേരടിയുടെ വിമർശനം .

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

കേരളത്തിന്റെ മൊത്തം ഐക്യദാർഡ്യം പ്രഖ്യാപിക്കുന്ന എല്ലാ രാഷ്ട്രിയ പാർട്ടികളുടെയും പാലസ്തീൻ കൂട്ടായമക്ക് എന്തിനാണ് എല്ലാവരും കോഴിക്കോട് തിരഞ്ഞെടുക്കുന്നത്…കോഴിക്കോടും പാലസ്തീനുമായി എന്തെങ്കിലും ചരിത്രപരമായ ബന്ധമോ വ്യാപരബന്ധമോ ഒന്നുമില്ല..പിന്നെയെന്തിനാണ് ഒരുപാട് ആളുകൾ ഒത്തുചേരുന്ന ഒരു പരിപാടി ആവർത്തിച്ച് ആവർത്തിച്ച് നടത്തി കോഴിക്കോട്ടെ സാധാരണ മനുഷ്യരുടെ ജീവിതം ഗാസയിലെ പോലെയാക്കി നശിപ്പിക്കുന്നത്..ഇത് കേരളത്തെ മുഴുവൻ ബാധിക്കുന്ന പ്രശ്നമായതുകൊണ്ട് ഒരു വെറൈറ്റിക്കെങ്കിലും വേണ്ടി തിരവനന്തപുരമോ,തൃശ്ശൂരോ,പത്തനംതിട്ടയോ,കോട്ടയമോ ഒക്കെ ഒന്ന് പരീക്ഷിച്ചു കൂടെ…കേരളീയം,അന്താരാഷ്ട്ര ചലച്ചിത്രോൽസവം,അന്താരാഷട്ര നാടകോൽസവം എല്ലാ ആഘോഷങ്ങളും കോഴിക്കോടിന് പുറത്ത് …പക്ഷെ എല്ലാ അന്താരാഷ്ട്ര പ്രതിഷേധങ്ങൾക്കും കോഴിക്കോടു വേണം…ഉത്തരം വളരെ സിമ്പിളാണ്..നമ്മൾ കോഴിക്കോട്ടുക്കാർ പൊട്ടൻമാരണെന്ന് എല്ലാ രാഷ്ട്രിയ പാർട്ടികളിലേയും ഉന്നത രാഷ്ട്രീയ നേത്യത്വങ്ങൾ വിലയിരുത്തിയിരിക്കുന്നു എന്ന അർത്ഥം…പ്രിയപ്പെട്ട കോഴിക്കോട്ടുക്കാരെ നമ്മൾ ഇത്രയും കാലം ജാതി മത വിത്യാസമില്ലാതെ ഓണവും,ക്രിസ്തുമസ്സും,പെരുന്നാളും ഒന്നിച്ച് ആഘോഷിച്ചവരാണ്..അതുകൊണ്ടുതന്നെയാണ് ഇവർ നമ്മുടെ കോഴിക്കോടിനെ ഉന്നം വെക്കുന്നത്…നമ്മുടെ മനസ്സുകളിൽ വേലികെട്ടാനുള്ള എല്ലാ ശ്രമങ്ങളേയും എതിർക്കുക..യുനസ്‌ക്കോ അംഗീകരിച്ചവരാണ് നമ്മൾ കോഴിക്കോട്ടുക്കാർ..വിശ്വപൗരൻമാരണ് നമ്മൾ…ആ അന്തസ്സ് ഉയർത്തി പിടിച്ചേപറ്റു…വോട്ടിന് വേണ്ടി തെണ്ടുന്ന ഒരു കള്ളൻമാർക്കും വിട്ടുകൊടുക്കരുത് നമ്മുടെ നാടിനെ

Leave a Reply

Your email address will not be published. Required fields are marked *