കണ്ടല കുണ്ടല തട്ടിപ്പോയി …….
ക. മുൻ പ്രസിഡണ്ട് എൻ ഭാസുരാംഗന്റെ ബിനാമി നിക്ഷേപങ്ങളെ കുറച്ച് ഇഡി അന്വേഷണം തുടങ്ങി. ബാങ്കിൽ വൻ തുക നിക്ഷേപിച്ചവർക്ക് നോട്ടീസ് നൽകാനാണ് ഇഡിയുടെ തീരുമാനം.
കോടികളുടെ വെട്ടിപ്പ് നടന്ന കണ്ടല ബാങ്കിൽ ഭാസുരാംഗന്റെ കള്ളപ്പണം വെളുപ്പിക്കൽ കണ്ടെത്താനാണ് ഇഡിയുടെ ശ്രമം. ഭാസുരാംഗന്റെയും കുടുംബത്തിന്റേയും ഇടപാടുകൾ ഒന്നൊന്നായി പരിശോധിക്കുകയാണ് ഇഡി. ബാങ്കിൽ വൻ തുക നിക്ഷേപിച്ചവർക്ക് ഉടൻ നോട്ടീസ് നൽകും. സാമ്പത്തിക സ്രോതസ്സ് ഹാജരാക്കാൻ ആവശ്യപ്പെടും. ബാങ്കിൽ ഭാസുരാംഗന്റെ ബിനാമി നിക്ഷേപങ്ങൾ ഉണ്ടെന്നാണ് ഇഡിയുടെ സംശയം. ചികിത്സയിൽ തുടരുന്ന ഭാസുരാംഗനെ കൂടുതൽ ചോദ്യം ചെയ്യും. ഇഡി സംഘം ഇപ്പോഴും ആശുപത്രിയിൽ തുടരുന്നുണ്ട്