കുട്ടനാട്ടിൽ കടബാദ്ധ്യതയെ തുടർന്ന് കർഷകൻ ജീവനൊടുക്കി
കുട്ടനാട്ടിൽ കടബാദ്ധ്യതയെ തുടർന്ന് കർഷകൻ ജീവനൊടുക്കി. തകഴി സ്വദേശി പ്രസാദാണ് ആത്മഹത്യ ചെയ്തത്. കൃഷി ആവശ്യങ്ങൾക്കായി വായ്പയ്ക്കായി പ്രസാദ് ബാങ്കിനെ സമീപിച്ചിരുന്നു.എന്നാൽ പിആര്‍എസ് വായ്പ കുടിശ്ശിക ചൂണ്ടികാട്ടി ബാങ്ക് വായ്പ അനുവദിച്ചില്ല. അതിൽ മനംനൊന്താണ് പ്രസാദ് ജീവനൊടുക്കിയത്. കിസാൻ സംഘ് ജില്ലാ പ്രസിഡന്റായ പ്രസാദ്, ആത്മഹത്യ ചെയ്യുന്നതിന് മുൻപ് കിസാൻ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനോട് തന്റെ പ്രശ്നങ്ങൾ പറഞ്ഞിരുന്നു.
പ്രസാദിന്റെ വീട്ടിൽ പോലീസ് നടത്തിയ തിരച്ചിലിൽ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. തന്റെ മരണത്തിന് ഉത്തരവാദി കേരള സർക്കാർ എന്ന് പറഞ്ഞുകൊണ്ട് തുടങ്ങുന്ന ഒരു പേജുള്ള കുറിപ്പാണ് ലഭിച്ചത്. താൻ അധ്വാനിച്ചു വിളയിച്ചെടുത്ത നെല്ലിന്റെ പണമാണ് പിആര്‍എസ് വായ്പയായി നൽകിയത്. ഈ വായ്പ കുടിശ്ശിക സഹിതം അടയ്‌ക്കേണ്ട ഉത്തരവാദിത്വം സർക്കാരിന് മാത്രമാണ്.സർക്കാർ ഇതിൽ വീഴ്ച വരുത്തി. അതിനാലാണ് ബാങ്കുകൾ പുതിയ വായ്പ നൽകാത്തത്. അതിന്റെ മനോവിഷമത്താലാണ് താൻ ജീവനൊടുക്കുന്നാണ് കർഷകന്റെ ആത്മഹത്യാ കുറിപ്പിലുള്ളത്. ഇതിൽ മനം നൊന്താണ് ജീവനൊടുക്കുന്നത് എന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു.