We Talk

കർഷകർ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുമ്പോൾ സർക്കാർ പണം ധൂർത്തടിക്കുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

കർഷകർ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുമ്പോൾ സർക്കാർ പണം ധൂർത്തടിക്കുകയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആലപ്പുഴയിൽ സാമ്പത്തിക ബാദ്ധ്യതയെ തുടർന്ന് കർഷകൻ ജീവനൊടുക്കിയ സംഭവത്തെ തുടർന്നായിരുന്നു ഗവർണറുടെ പ്രതികരണം. പെൻഷൻ പോലും ലഭിക്കാതെ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്.മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിനുവേണ്ടി സർക്കാർ വൻതുകയാണ് ചിലവഴിക്കുന്നത്. എന്നാൽ പാവപെട്ട കർഷകരെയും സ്ത്രീകളെയും സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ഗവർണർ പറഞ്ഞു.

ആലപ്പുഴയിൽ സാമ്പത്തികബാദ്ധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്ത കർഷകൻ പ്രസാദിന്റെ മുതദേഹം സൂക്ഷിച്ചിരിക്കുന്ന തിരുവല്ലയിലെ ആശുപത്രിയിൽ ഗവർണർ എത്തും. തുടർന്ന് തകഴിയിലുള്ള പ്രസാദിന്റെ കുടുംബത്തെ സന്ദർശിക്കും.കടബാദ്ധ്യതയെ തുടർന്ന് കർഷകനായ കെ ജി പ്രസാദാണ് ആത്മഹത്യ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *