We Talk

സഹകരണ മേഖലയെ തൊട്ടുകളിക്കാന്‍ ഒരു ശക്തിയെയും അനുവദിക്കില്ല- മുഖ്യമന്ത്രി

സഹകരണ മേഖലയെ തൊട്ടുകളിക്കാന്‍ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളും സര്‍ക്കാരും അതിനെ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാലിക്കറ്റ് ടൗണ്‍ സര്‍വ്വീസ് സഹകരണബാങ്ക് രക്തജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സഹകരണ മേഖലയുടെ സംരക്ഷണത്തിനായി കേരളത്തിലെ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ഒപ്പം നിന്നിട്ടുണ്ട്. സഹകരണ മേഖലയ്‌ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റവും കൂടുതല്‍ നടന്നത് കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന സമയത്താണ്. കേന്ദ്രസര്‍ക്കാര്‍ അത്തരമൊരു നയം സ്വീകരിച്ചപ്പോഴും ഇവിടുത്തെ യുഡിഎഫ് സര്‍ക്കാര്‍ അതിനൊപ്പം നിന്നില്ല. സഹകരണ മേഖലയുടെ സംരക്ഷണത്തിന് കക്ഷി രാഷ്ട്രീയ വ്യത്യാസം ഉണ്ടായിരുന്നില്ല. ഇതാണ് കേരളത്തിന്റെ പ്രത്യേകതയെന്നും മുഖ്യമന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *