We Talk

സുരേഷ് ​ഗോപി ചോദ്യം ചെയ്യലിന് ഹാജരാകും

മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ ബിജെപി നേതാവ് സുരേഷ് ​ഗോപി ചോദ്യം ചെയ്യലിന് ഹാജരാകും. നടക്കാവ് പൊലീസിന് മുൻപാകെ 15ന് ഹാജരാകും. 18നുള്ളിൽ ഹാജരാകണമെന്ന് കാണിച്ച് പൊലീസ് നോട്ടീസ് നൽകിയിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്നതിനൊപ്പം മോശം ഉദ്ദേശത്തോടെ പെരുമാറിയ സുരേഷ് ഗോപിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവർത്തക സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. സുരേഷ് ഗോപിക്കെതിരെ 354 എ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *