We Talk

തെരഞ്ഞെടുപ്പല്ലേ നായരേ …. കേസ് പിന്‍വലിച്ചിട്ടുണ്ട്

മിത്ത് വിവാദത്തിൽ എൻഎസ്എസിന്റെ നേതൃത്വത്തിൽ നടത്തിയ നാമജപ ഘോഷയാത്രയ്‌ക്കെതിരെ എടുത്ത കേസുകൾ അവസാനിപ്പിച്ച് ഹൈക്കോടതി. എൻഎസ്എസ് പരിപാടിക്കിടെ ക്രമസമാധാന പ്രശ്നം ഉണ്ടായിട്ടില്ലെന്നും അതിനാൽ കേസ് എഴുതിത്തള്ളാമെന്നും ചൂണ്ടിക്കാട്ടി തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് സമർപ്പിച്ച റിപ്പോർട്ട് അംഗീകരിച്ചാണ് നടപടി. മിത്ത് വിവാദത്തിൽ സ്പീക്കർ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഓഗസ്റ്റ് രണ്ടിന് എൻഎസ്എസ് ഘോഷയാത്ര സംഘടിപ്പിച്ചത്.

‘ഞങ്ങൾ ആരാധിക്കുന്ന ഗണപതി മിത്തല്ല, ഞങ്ങളുടെ സ്വത്താണ്’ എന്ന മുദ്രാവാക്യവുമായി ഘോഷയാത്ര നടത്തിയതിനെ തുടർന്ന് എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറിനും കണ്ടാൽ അറിയാവുന്ന ആയിരത്തോളം പ്രവർത്തകർക്കെതിരെയുമായിരുന്നു കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. നിയമവിരുദ്ധമായി സംഘം ചേരൽ, കലാപമുണ്ടാക്കൽ, പൊതുവഴി തടസപ്പെടുത്തൽ, പോലീസിന്റെ നിർദേശം പാലിക്കാതിരിക്കൽ, ശബ്ദ ശല്യമുണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയായിരുന്നു കേസ്. എന്നാൽ ഗതാഗത നിരോധനം ഉണ്ടായിട്ടില്ലെന്നാണ് നിലവിൽ പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്

Leave a Reply

Your email address will not be published. Required fields are marked *