We Talk

പാവം, ഭീമൻ രഘുചേട്ടൻ, മൂപ്പർക്ക് മാത്രം സ്വന്തം മനസിൽ തോന്നുന്നത് പൊതുവേദിയിൽ ചെയ്യാൻ പാടില്ല; ഹരീഷ് പേരടി

സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ വേദിയിൽ സമസ്ത നേതാവ് വേദിയിൽ നിസ്‌കരിച്ച സംഭവത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി

പാവം..ഭീമൻ രഘുചേട്ടൻ …മൂപ്പർക്ക് മാത്രം സ്വന്തം മനസ്സിൽ തോന്നുന്നത് പൊതുവേദിയിൽ ചെയ്യാൻ പാടില്ല…രഘുചേട്ടാ..നിങ്ങള് നിങ്ങളെ ഇഷ്ടപോലെ ജിവിക്ക്..ഇവർക്കൊക്കെ ഉള്ള അവകാശം നിങ്ങൾക്കുമുണ്ട്…നിങ്ങളുടേതുകൂടിയാണ് കേരളം …അഭിവാദ്യങ്ങൾ എന്നാണ് ഹരീഷ് പേരടി കുറിച്ചത്

പാലസ്തീൻ ഐക്യദാർഢ്യമെന്ന പേരിൽ കോഴിക്കോട് സംഘടിപ്പിച്ച സമ്മേളന വേദിയിലായിരുന്നു സമസ്ത നേതാവ് നിസ്‌കരിച്ചത്.സമസ്തകേരള ജംഇയ്യത്തുൽ ഉലമ മുശാവറ അംഗം മുക്കം ഉമ്മർഫൈസി നിസ്‌കരിച്ചത്. സിപിഐ നേതാവ് ബിനോയ് വിശ്വം സംസാരിക്കുന്നതിനിടയിലാണ് ഉമ്മർ ഫൈസി നിസ്‌കരിച്ചത്. വേദിയിൽ മതപരമായ ആചാരം നടത്തിയയത് വലിയ രീതിയിൽ ചർച്ചയാവുന്നുണ്ട്. ഇതിനിടെയാണ് പരിഹാസവുമായി ഹരീഷ് പേരടി എത്തിയത്.മുൻപ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിൽ മുഖ്യമന്ത്രി പ്രസംഗിച്ച മുഴുവൻ സമയവും എഴുന്നേറ്റ് നിന്ന് പ്രസംഗം കേട്ട ഭീമൻ രഘു സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *