“വീരം വിരാടം” ദൈവത്തെ മറികടന്ന് രാജാവ്;കോലിക്ക് 50ാം ഏകദിന സെഞ്ചുറി
ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരമായി വിരാട് കോലിക്ക്. ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ലോകകപ്പ് സെമിയിലാണ് താരം ചരിത്രമെഴുതിയത്. കിവീസിനെതിരെയാണ് 50-ാമത് ഏകദിന സെഞ്ച്വറി താരം പൂര്‍ത്തിയാക്കിയത്. ഇതോടെ ഏകദിന സെഞ്ച്വറി റെക്കോര്‍ഡില്‍ ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറെ കോലി മറികടന്നു.
49 സെഞ്ചുറികളാണ് സച്ചിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. സച്ചിന്‍റെ ഹോംഗ്രൌണ്ടായിരുന്ന മുംബൈ വാങ്കഡെ സ്റ്റേഡിയത്തിയാലിരുന്നു കോലി ക്രിക്കറ്റ് ഇതിഹാസത്തെ വീഴ്ത്തിയത്. 31 സെഞ്ചുറികള്‍ നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മുന്നാമത്. റിക്കി പോണ്ടിംഗ് (30), സനത് ജയസൂര്യ (28) എന്നിവരാണ് ആദ്യ അഞ്ചിലുള്ള മറ്റു താരങ്ങള്‍.