കക്കണം മുക്കണം നക്കണം….. കോണ്‍ഗ്രസ് നേതാവ് കുരുക്കില്‍
ആലുവയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തെ വഞ്ചിച്ച് പണം തട്ടിയതായി പരാതി. മഹിളാ കോൺഗ്രസ് ജില്ലാ നേതാവിൻ്റെ ഭർത്താവ് മുനീറിനെതിരെയാണ് ആരോപണം.
അഞ്ചുവയസുകാരിയുടെ കുടുംബത്തെ സഹായിക്കാൻ ഒപ്പം കൂടിയതാണ് മുനീർ. കുട്ടി മരിച്ച പശ്ചാത്തലത്തിൽ പിതാവിന് പുറത്തുപോകാൻ ആയിരുന്നില്ല.ഇതോടെ വീട്ടാവശ്യങ്ങൾക്ക് പണം എടുത്തു നൽകാൻ മുനീറിന് എടിഎം കാർഡ് കൈമാറി. ആറു ദിവസത്തിലായി ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ അക്കൗണ്ടിൽ നിന്ന് പിൻവലിച്ച മുനീർ പക്ഷെ പണം കുടുംബത്തിന് കൈമാറിയില്ല.
കുടുംബം പോലീസിൽ പരാതി എന്ന് പറഞ്ഞതോടെ 70000 രൂപ തിരികെ നൽകി.ബാക്കി 50000 നവംബറിൽ തിരികെ നൽകാമെന്നും പറഞ്ഞെങ്കിലും നൽകിയില്ല. എന്നാൽ വാർത്ത കളവാണെന്ന് പറയാൻ മുനീർ കുട്ടിയുടെ പിതാവിനെ ഫോണിലൂടെ നിർബന്ധിച്ചു.തട്ടിപ്പ് നടന്നില്ലെന്നായിരുന്നു മുനീർ അവകാശപ്പെട്ടതെങ്കിലും സംഭവം വിവാദമയത്തോടെ മുനീർ പണം തിരികെ നൽകി തടിയൂരി.
കുട്ടിയുടെ പിതാവിന്റെ സുഹൃത്ത് മുഖേന 50000 രൂപ വീട്ടിലെത്തിച്ചു നൽകി. പണം ലഭിച്ചതോടെ പരാതിയുമായി മുന്നോട്ടു പോകാനില്ലെന്നും കുടുംബവും വ്യക്തമാക്കി