ചോദ്യം ചെയ്യലിന് നാളെ ഹാജരാകാൻ ഭാസുരാംഗന് വീണ്ടും ഇ ഡി നോട്ടീസ്
കണ്ടല സഹകരണ ബാങ്ക് തട്ടിപ്പിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ബാങ്ക് മുൻ പ്രസിഡന്റ് എൻ ഭാസുരാംഗന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് നൽകി. ഇഡിയുടെ കൊച്ചി ഓഫീസിൽ നാളെ ഹാജരാകാനാണ് ഭാസുരാംഗനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ബാങ്ക് സ്റ്റേറ്റ്മെന്റുകൾ ഹാജരാക്കാനും നിർദ്ദേശമുണ്ട്.
കഴിഞ്ഞ ദിവസം 10 മണിക്കൂറാണ് ഭാസുരാംഗനെയും മകൻ അഖിൽ ജിത്തിനെയും കൊച്ചി ഇഡി ഓഫീസിൽ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലുകൾക്ക് ഭാസുരാംഗൻ സഹകരിക്കുന്നില്ലെന്നും പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും ഇഡി പറഞ്ഞിരുന്നു. ഭാസുരംഗന്റെ മകൾ അഭിമയിയെ അഞ്ച് മണിക്കൂറിലേറെ ഇഡി ചോദ്യം ചെയ്തിരുന്നു. 101 കോടി രൂപയുടെ ക്രമക്കേട് കണ്ടല ബാങ്കിൽ കണ്ടെത്തിയ സാഹചര്യത്തിലാണ് ഭാസുരാംഗനെ ഇഡി നിരന്തരം ചോദ്യം ചെയ്യുന്നത്. എന്നാൽ ഇഡിയുടെ നടപടികളുമായി സഹകരിക്കുമെന്ന് ഭാസുരങ്കൻ ആവർത്തിച്ചു.