We Talk

ദേശാഭിമാനിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാൻ മറിയക്കുട്ടി

ദേശാഭിമാനിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാൻ മറിയക്കുട്ടി ഇന്ന് അടിമാലി കോടതിയെ സമീപിക്കും. പെൻഷൻ വിതരണത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് ഇന്ന് ഹൈക്കോടതിയിലും ഹർജി നൽകാനും തീരുമാനിച്ചിട്ടുണ്ട്. ഇത്തരത്തിൽ മറിയക്കുട്ടി ഫയൽ ചെയ്യുന്നത് രണ്ട് കേസുകളാണ്. പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിക്ഷ യാചിക്കാനിറങ്ങിയ അടിമാലി സ്വദേശി മറിയക്കുട്ടി എന്ന വയോധികക്ക് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത സൈബർ ആക്രമണമായിരുന്നു. തനിക്ക് വീടും ഭൂമിയുമുണ്ടെന്ന തരത്തില്‍ നേരിടേണ്ടി വന്ന വ്യാജപ്രചരണത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് മറിയക്കുട്ടി വ്യക്തമാക്കിയിരുന്നു.  ദേശാഭിമാനിക്കെതിരെ മാനനഷ്ടത്തിന് അടിമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയെ സമീപിക്കാനാണ് തീരുമാനം. 

Leave a Reply

Your email address will not be published. Required fields are marked *