കിട്ടി… കിട്ടി…; കർണാടകയിൽ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത് ബിജെപി
പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത് ബിജെപി. പാർട്ടിയിലെ ഗ്രൂപ്പ് പോരിനെ തുടർന്ന് പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാനായിരുന്നില്ല. പാർട്ടിയുടെ വൊക്കലിഗ മുഖവും ഏഴ് തവണ എംഎൽഎയുമായ ആർ അശോകിനെയാണ് പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തത്. പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്ന യോഹഗത്തിൽ നിന്ന് എംഎൽഎമാരായ ബസനഗൗഡ പാട്ടീൽ യത്‌നാനും രമേഷ് ജാർക്കിഹോളിയും ഇറങ്ങിപ്പോയി. പഞ്ചനക്ഷത്ര ഹോട്ടലിൽ യോഗം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇരുവരും സ്ഥലം വിട്ടു.
വിമതരായ എസ് ടി സോമശേഖറും ശിവറാം ഹെബ്ബാറും പങ്കെടുത്തില്ല. ഇരുവരും കോൺഗ്രസിലേക്ക് ചേക്കേറുമെന്ന അഭ്യൂഹം ശക്തമാണ്. പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കാൻ കേന്ദ്ര നിരീക്ഷകരായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെയും ബിജെപി ദേശീയ ജനറൽ സെക്രട്ടറി ദുഷ്യന്ത് കുമാർ ഗൗതമിനെയും ബിജെപി കേന്ദ്ര നേതാക്കൾ ചുമതലപ്പെടുത്തിയിരുന്നു