We Talk

ബിജെപിയുടെ ഭീകരവിരുദ്ധ റാലിയില്‍ പങ്കെടുക്കില്ലെന്ന് താമരശ്ശേരി രൂപത

ബിജെപിയുടെ ഭീകരവിരുദ്ധ റാലിയില്‍ പങ്കെടുക്കില്ലെന്ന് താമരശ്ശേരി രൂപത ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചാനാനിയല്‍. സഭ സമാധാനമാണ് ആഗ്രഹിക്കുന്നത്. യുദ്ധം ആര് നടത്തിയാലും എതിരാണ്. പലസ്തീനുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ആരു പരിപാടി സംഘടിപ്പിച്ചാലും പങ്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന ഹമാസ് വിരുദ്ധ സമ്മേളനങ്ങളില്‍ ക്രൈസ്തവ സമുദായത്തെ പരമാവധി പങ്കെടുപ്പിക്കാന്‍ ബിജെപി ശ്രമിക്കുമ്പോഴാണ് താമരശ്ശേരി ബിഷപ്പിന്റെ ഈ പ്രതികരണം. സഭകളുടെ മേലദ്ധ്യക്ഷന്‍മാരെയുള്‍പ്പെടെ ബിജെപി റാലികളിലേക്ക് ക്ഷണിക്കുന്നുണ്ട്.കേന്ദ്രമന്ത്രിമാര്‍ പങ്കെടുക്കുന്ന ഈ റാലികളിലേക്ക് ക്രൈസ്തവ സഭാ പ്രതിനിധികളെയും പങ്കെടുപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *