റിവ്യൂ നോക്കിയല്ല സിനിമ കാണേണ്ടത്; സ്വന്തം അഭിപ്രായം മാനിച്ചാണ് പ്രേക്ഷകർ തിയറ്ററിൽ എത്തേണ്ടത്
സിനിമ റിവ്യൂ ബോംബിംഗ് വിവാദത്തിൽ പ്രതികരണവുമായി മെഗാസ്റ്റാർ മമ്മൂട്ടി. റിവ്യൂ നോക്കിയല്ല സിനിമ കാണേണ്ടത്. സ്വന്തം അഭിപ്രായം മാനിച്ചാണ് പ്രേക്ഷകർ തിയറ്ററിൽ എത്തേണ്ടത്. റിവ്യൂ നിര്‍ത്തിയിട്ടൊന്നും സിനിമ രക്ഷപ്പെടുമെന്ന് തോന്നുന്നില്ല. നമുക്ക് ഒരു അഭിപ്രായം വേണം. റിവ്യൂ അതിന്റെ വഴിക്ക് പോകട്ടെ. സിനിമ സിനിമയുടെ വഴിക്കും. റിവ്യൂവും റോസ്റ്റിങ്ങും വേറെയെന്നും സിനിമകളെ റോസ്റ്റിങ് ചെയ്യട്ടെ എന്നും മമ്മൂട്ടി. കൊച്ചിയിൽ കാതൽ സിനിമയുടെ പ്രമോഷനിൽ സംസാരിക്കവേയാണ് അദ്ദേഹത്തിന്റെ പ്രതികരണം